Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister K.M. Shaji

ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി പൊ​ളി​ച്ചെ​ഴു​തു​ന്നു എ​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​തം; മ​ന്ത്രി കെ.​എം. ഷാ​ജി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​യി ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന 'ലൈ​ഫ് മി​ഷ​ൻ' ഭ​വ​ന പ​ദ്ധ​തി പു​തി​യ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ പൊ​ളി​ച്ചെ​ഴു​താ​നോ നി​ർ​ത്ത​ലാ​ക്കാ​നോ പോ​കു​ന്നു എ​ന്ന രീ​തി​യി​ൽ വ​രു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ തി​ക​ച്ചും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി കെ.​എം. ഷാ​ജി വ്യ​ക്ത​മാ​ക്കി. അ​ത്ത​ര​ത്തി​ലു​ള്ള യാ​തൊ​രു​വി​ധ ആ​ലോ​ച​ന​ക​ളും സ​ർ​ക്കാ​രി​ന്‍റെ മു​ന്നി​ലി​ല്ലെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ്ര​തി​ക​രി​ച്ചു.

ലൈ​ഫ് മി​ഷ​ൻ അ​ട്ടി​മ​റി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു​വെ​ന്ന സി​പി​ഐ​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​രം​ഭി​ച്ച ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് വീ​ട് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ജ​ന​ക്ഷേ​മ​ക​ര​മാ​യ ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ പെ​ട്ടെ​ന്ന് നി​ർ​ത്ത​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ, പ​ദ്ധ​തി​യു​ടെ നി​ല​വി​ലെ പു​രോ​ഗ​തി​യെ​ക്കു​റി​ച്ചും ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ മു​ൻ​ഗ​ണ​നാ ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്ന് മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

യു​ഡി​എ​ഫ് സ​ർ​ക്കാ​ർ സാ​ധാ​ര​ണ​ക്കാ​രു​ടെ ഭ​വ​ന പ​ദ്ധ​തി ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും സി​പി​എം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​രം രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യ കു​പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് ഭ​ര​ണ​പ​ക്ഷം വ്യ​ക്ത​മാ​ക്കി.

 

Latest News

Corehub Up